പേരൂര്‍ക്കട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂര്‍ കൂവളശ്ശേരി കണ്ണേറ്റുവിള നവോദയ ലെയിന്‍ സൂര്യ ഭവനില്‍ നന്ദന് എന്നുവിളിക്കുന്ന സൂര്യജിത്ത് (20) ആണ് അറസ്റ്റിലായത്.
16കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഹോട്ടലില്‍ വെയിറ്റര്‍ ആയി ജോലിനോക്കി വരുന്നയാളാണ് സൂര്യജിത്ത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്.
സിഐ സുജിത്ത്, എസ്.ഐമാരായ വിപിന്‍, സുനിത്കുമാര്, സിപിഒ ജോയ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


