തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കായിക അധ്യാപകന് അറസ്റ്റില്‍. മാരായമുട്ടം വടകര നീരറതല രതീഷ് എന്ന ഫാദര്‍ ജസ്റ്റിന് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെ 2019 മുതല്‍ 2021 കാലയളവ് വരെ പീഡിപ്പിച്ചു എന്ന് ചൈല്‍ഡ് ലൈനിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
നെയ്യാര്‍ ഡാം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആണ് ഇയാളെ പിടിക്കൂടിയത്. ഇയാള്‍ നിലവില്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നതിനിടെ ആണ് പ്രതി അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.


