തിരുവനന്തപുരം: പഴനി തീര്ത്ഥാടകന് എന്ന വ്യാജേനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍കയറി കടന്നുപിടിച്ച കേസില്‍ പ്രതി അഞ്ചാംലുംമൂട് സ്വദേശി ശ്യാം രാജ് അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വീടിനകത്ത് കയറിയാണ് കടന്നു പിടിച്ചത്. സംഭവത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
സംഭവമിങ്ങനെ:.
പഴനി തീര്ത്ഥാടകന് എന്ന വ്യാജേനെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. ആ സമയം വീട്ടില്‍ പെണ്‍കുട്ടി ഒറ്റക്കായിരുന്നു . ഭസ്മം നല്‍കാനെന്ന വ്യാജേന പെണ്‍കുട്ടിയെ കയറിപിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി ബഹളം വെക്കുകയും സമീപവാസികള്‍ ഓടിക്കൂടുകയും ചെയ്തു. എന്നാല്‍ പ്രതി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. സമീപ പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതിനു ശേഷമുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
തലസ്ഥാന നഗരിയില്‍ അടിക്കടി സ്ത്രീകള്‍ക്ക് നേരെ പട്ടാപ്പകല്‍ അതിക്രമങ്ങള്‍ തുടരുകയാണ്. ഇത്തരം സംഭവങ്ങളില്നടപടിയെടുക്കു മെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ഷാഡോ പൊലീസ് സംവിധാനം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.


