തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ പോലീസുകാരന് പിടിയില്‍. മറയൂര്‍ സ്റ്റേഷനിലെ സിപിഒയുമായ ദിലീപാണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് ഇയാള്‍.
വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരം വിവരം അറയിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്നാണ് പോലീസുകാരനെതിരെ കേസെടുത്തത്.