കോലഞ്ചേരി: മന്ത്രവാദത്തിന്റെ മറവില്‍ ദോഷം മാറ്റാനുള്ള പൂജയ്ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കടമറ്റം നമ്പ്യാരുപടിയില്‍ ജോതിഷ കേന്ദ്രം നടത്തുന്ന മൂവാറ്റുപുഴ സൗത്ത് മാറാടി പാറയില്‍ അമീര്‍ (38) ആണ് അറസ്റ്റിലായത്. പൂജയുടെ പേരില്‍ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മന്ത്രവാദി ലൈംഗിക ചേഷ്ടകളോടെ സമീപിച്ചതോടെ പെണ്‍കുട്ടി കരഞ്ഞ് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നല്കിയ പരാതിയിലാണ് അറസ്റ്റ്. നാല് വര്‍ഷമായി കടമറ്റം നമ്പ്യാരുപടിയില്‍ ജോതിഷ കേന്ദ്രം നടത്തുകയായിരുന്നു അമീര്‍. ഈ കേന്ദ്രത്തിലൂടെ നിരവധി പേരെ ഇാള്‍ കബളിപ്പിച്ചെന്നാണ് സൂചന. അമീറിനെതിരെ പൊലീസ് സമഗ്ര അന്വേഷണത്തിന് ഒരുങ്ങുകയാണ്.
മുന്‍പ് തട്ടുകടയില്‍ രാത്രി കച്ചവടം നടത്തുകയായിരുന്നു അമീറിന്റെ ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്താന്‍ തുടങ്ങി. പിന്നീട് നഷ്ടം സംഭവിച്ചെന്ന് പറഞ്ഞ് തട്ടുകട നിര്‍ത്തിയ ശേഷമാണ് ഇയാള്‍ ജ്യോതിഷ കേന്ദ്രം ആരംഭിച്ചത്. ഒരുതവണ പൊലീസ് ഇടപെട്ട് ഈ കേന്ദ്രം പൂട്ടിച്ചിരുന്നതായും സമീപവാസികള്‍ പറയുന്നു.