കൊല്ലം: പത്തനാപുരത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ് തീകൊളുത്തി ജീവനൊടുക്കി. പിടവൂര്‍ സ്വദേശി രൂപേഷാണ് മരിച്ചത്. ഭാര്യ അഞ്ജുവിനെയും മകള്‍ ആരുഷ്മയെയും പരുക്കുകളോടെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ 3ന് ആണ് സംഭവം ഉണ്ടായത്.
നടുക്കുന്ന് ഭാഗത്ത വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍ കുടുംബപ്രശ്നമാണ് അക്രമത്തിന് കാരണം. മകളെയും ഭാര്യ അഞ്ജുവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം രൂപേഷ് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പത്താനാപുരം ഫയര്‍ ഫോഴ്സ് എത്തി തീ കെടുത്തി രൂപേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. യുവതിയുടെയും മകളുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ആഴുപത്രി അധികൃതര്‍ പറയുന്നു.