ആലുവ: റൂറല്‍ ജില്ലാ പോലീസ് ആലുവ സബ് ഡിവിഷന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ. എം. ഹാളില്‍ നടന്ന ക്യാമ്പ് ‘സംരക്ഷ’ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആലുവ ഡി.വൈ.എസ്.പി ടി ആര് രാജേഷ് അധ്യക്ഷതവഹിച്ചു. അഡീഷണല്‍ എസ് പി എം കൃഷ്ണന് ആദ്യ രക്തദാനം നിര്‍വഹിച്ചു. പോലീസ് ഉദ്യോഗസ്ഥരും, കോളേജ് വിദ്യാര്‍ത്ഥികളും ഓട്ടോറിക്ഷാ തൊഴിലാളികളും റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളും ഉള്‍പ്പെടെ അമ്പതോളം പേര് രക്തദാന ക്യാമ്പില്‍ പങ്കാളികളായി.