തിരുവനന്തപുരം: റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഡോ. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പ്. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നു. പൊലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍. മൂന്നു പേജില്‍ ആണ് ഷഹന ആത്മഹത്യ കുറിപ്പെഴുതിയിരിക്കുന്നത്.
താന്‍ സ്ര്തീധനം ചോദിച്ചത് സത്യമാണെന്ന് റുവൈസ് മൊഴി നല്‍കിയിട്ടുണ്ട്. അത് കാമ്പസില്‍ വെച്ചാണ് ചോദിച്ചതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ സ്ത്രീധന നിരോധന നിയമം അനുസരിച്ച കേസ് നിലനില്‍ക്കുമെന്നും പോലീസ് പറയുന്നു.


