കോട്ടയം: പാലാ വള്ളിച്ചിറയ്ക്ക് സമീപം മകനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം അച്ഛന് തൂങ്ങിമരിച്ചു. വള്ളിച്ചിറ വെട്ടുകാട്ടില്‍ ചെല്ലപ്പന് (74) ആണ് മരിച്ചത്.
പരിക്കേറ്റ മകന് ശ്രീജിത്ത് ചികിത്സയില്‍.
സ്വത്ത് തര്‍ക്കത്തെ ചൊല്ലി ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയും വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടാവുകയും ചെല്ലപ്പന് കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
നാട്ടുകാര്‍ ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയം പഴയ വീടിനോട് ചേര്‍ന്ന് ചെല്ലപ്പന് തൂങ്ങിമരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.


