കോതമംഗലത്ത് പോക്സോ കേസില്‍ അതിജീവിതയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. ശിശുക്ഷേമ സമിതിവഴി അതിജീവിത കേന്ദ്രത്തില്‍ പുനരധിവസിപ്പിച്ച പെണ്‍കുട്ടിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടെ ശുചിമുറിയില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ട് മാസംമുമ്പാണ് പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.