തൃശൂര്‍: അര്ജുന് ആയങ്കിയെ റിമാന്‍ഡ് ചെയ്തു. ട്രെയിനില്‍ വനിത ടിടിഇയെ ആക്രമിച്ച കേസിലാണ് തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി് അര്ജുന് ആയങ്കിയെ റിമാന്‍ഡ് ചെയ്തത്. ട്രെയിനില്‍ ടിക്കറ്റ് പരിശോധനക്കിടെ വനിത ജീവനക്കാരിയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
ഗാന്ധി ദാമില്‍ നിന്ന് നാഗര്ഗോവിലിലേക്ക് പോകുന്ന ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. ട്രെയിനില്‍ ജനറല്‍ ടിക്കറ്റുമായി സ്ളീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്യുകയായിരുന്നു ടിടിഇ. ഇതില്‍ പ്രകോപിതനായ ആയങ്കി ടിടിഇയെ അസഭ്യം പറയുകയും ശേഷം പിടിച്ച് തള്ളുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആയങ്കിക്കെതിരെ കേസെടുത്തത്.