തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പരാമർശങ്ങൾ അടങ്ങിയ ഹർജി പിൻവലിക്കുന്നതിനുള്ള അപേക്ഷയില്‍ ഐ.ജി.ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാവില്ലെന്നും കോടതി നടപടികളെ പ്രഹസനമാക്കുന്നതിന് തുല്യമാണിതെന്നും വിമര്‍ശനം. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം കനത്ത പിഴ ചുമത്തേണ്ടി വരും എന്നും ഹൈക്കോടതി മുന്നറിയിപ്പ്.
ഐ.ജി.ലക്ഷ്മണിന് രൂക്ഷവിമർശനം; കോടതി നടപടികളെ പ്രഹസനമാക്കരുതെന്ന് മുന്നറിയിപ്പ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

