മൂവാറ്റുപുഴ: വ്യാപാരിയെയും തൊഴിലാളികളെയും കടയില്‍ കയറി മര്‍ദ്ധിച്ചു. വഴപ്പിള്ളി ഐ.ടി.ആര് ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്ന നിസാമുദ്ധീനാണ് മര്‍ദ്ധനമേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് കടയ്ക്ക് സമീപത്ത് വച്ച് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കാമാണ് മര്‍ദ്ധനത്തില്‍ കലാശിച്ചത്. പച്ചക്കറികടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന സ്ത്രീകളും കുട്ടികളും അടക്കം നില്കുമ്പോഴാണ് സംഘം പടക്കം പൊട്ടിച്ചത്. കുട്ടികള്‍ അടക്കം ഭയപ്പെടുന്ന അവസ്ഥ ഉണ്ടായപ്പോ കടക്കാരനും അടുത്ത കടയിലെ ആളുകളും ചേര്‍ന്ന് പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെടുകയും ഇതേ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്ക് തര്‍ക്കവും ഉണ്ടായി.
രാത്രി എല്ലാ കടകളും അടച്ചതോടെ തിരിച്ചെത്തിയ സംഘം നിസാമുദ്ധീനെ മാരക ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ധിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിസാമുദ്ധീനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമികളെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു.


