തൃശ്ശൂര്‍ : ചെറുതുരുത്തിയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. 40 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. ചെറുതുരുത്തി വട്ടപ്പറമ്പ് പെരുമ്പിടി വീട്ടില്‍ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷണം നടന്നത്. വാതില്‍ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്അകത്തുകടന്നിരിക്കുന്നത്.
മുസ്തഫയും വീട്ടുകാരും ഇക്കഴിഞ്ഞ 14ന് ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് പോയിട്ട് ഞായറാഴ്ച രാത്രിയില്‍ മടങ്ങിയെത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.


