കാസര്‍കോട്: തീവണ്ടിയില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രാജസ്ഥാന് സ്വദേശി പിടിയില്‍. റെയില്‍വേ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാജസ്ഥാന് ജാലൂര്‍ ജൂന്ജാനി സ്വദേശി ബാവരറാം(29) ആണ് പിടിയിലായത്. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ കൈയ്യില്‍ നിന്നും രണ്ടുകിലോയിലധികം സ്വര്‍ണം റെയില്‍വേ പൊലീസ് കണ്ടെടുത്തു.
പിടിച്ചെടുത്ത ആഭരണങ്ങളുടെ രേഖകള്‍ ഹാജാരാക്കാന്‍ സാധിച്ചിട്ടില്ല. സ്വര്‍ണവും പ്രതിയയെയും ജിഎസ്ടി അധികൃതര്‍ക്ക് കൈമാറി. കാസര്‍കോട് റെയില്‍വേ എസ്ഐ എം രജികുമാര്‍, അജയന്, പ്രവീണ്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.


