കൊച്ചി: ലൈഫ് മിഷന് കോഴ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് കോടതിയില്‍ ഹാജരാക്കണം. രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ ഇടവേള നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ശിവശങ്കര്‍ കോടതില്‍ പറഞ്ഞു. ശാരീരികാവസ്ഥ കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. തന്നെ 12 മണിക്കൂര്‍ ചോദ്യം ചെയ്തെന്ന് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. ഇത് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയുണ്ട്. ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രിയായിരുന്നു ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ ഏഴാം പ്രതിയാണ് ശിവശങ്കര്‍.