ആലപ്പുഴ: കായംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ യുവതി പീഡിപ്പിച്ചതായി പരാതി. പതിനാലുകാരനാണ് പീഡനത്തിന് ഇരയായതെന്നാണ് വിവരം. വീട്ടിലെ പൈപ്പ് ശരിയാക്കുന്നതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 14-കാരനെ വിളിച്ചുവരുത്തുകയായിരുന്നു യുവതി. വീട്ടില്‍ മറ്റാരുമില്ലാത്ത സമയമായതിനാല്‍ ആണ്‍കുട്ടിയെ ഇവര്‍ ലൈംഗികമായി ചൂഷണം ചെയ്തു.
പിന്നീട് കുട്ടി തന്റെ കുടുംബാംഗങ്ങളോട് കാര്യം പറഞ്ഞപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ആണ്‍കുട്ടിക്ക് പരിക്കേറ്റിരുന്നതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വീട്ടുകാര്‍ അറിയിച്ചു. കുട്ടിയുടെ അച്ഛനാണ് വിവരം പോലീസില്‍ അറിയിച്ചത്. അച്ഛന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം പോലീസ് കേസെടുത്തു.


