തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയായ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് പിടിയിലായത്.
വ്യാജ കാര്‍ഡുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച സി ആര് കാര്‍ഡ് ആപ്ലിക്കേഷന്‍ നിര്‍മിച്ച മുഖ്യകണ്ണി രാകേഷാണെന്ന് പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. ആറാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ജെയ്സണ്‍ മുകളേലും രാകേഷും ചേര്‍ന്നാണ് ആപ്പ് തയ്യാറാക്കിയതെന്നും പൊലീസ് പറഞ്ഞു. ജെയ്സന്റെ സ്ഥാപനത്തില്‍ ജീവനക്കാരനാണ് രാകേഷ്. കേസില്‍ ആകെ ഏഴ് പ്രതികളില്‍, ആദ്യ നാല് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


