ഇടുക്കി : വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി മരിച്ച ഇരയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനും മുത്തച്ഛനും നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം. പകലും രാത്രിയും പെണ്‍കുട്ടിയുടെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും.
കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. ഇതിനായി വണ്ടിപെരിയാര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. മുഴുവന്‍ സമയ അംഗരക്ഷകരെന്ന രീതിയല്ല ഉദ്ദേശിക്കുന്നത് എന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.