തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് സഹോദരന്മാര് തമ്മിലുള്ള വഴക്കിനിടെ അനുജനെ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി രാജ്(36)ആണ് കൊല്ലപ്പെട്ടത്. രാജിന്റെ മൂത്ത സഹോദരന് ബിനു(45)വിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാജിനെ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഉത്രാടദിനത്തിലായിരുന്നു സംഭവം.
11 ദിവസമായി രാജിനെ കാണാനില്ലായിരുന്നു. രാജിന്റെ അമ്മ ഇതേക്കുറിച്ച് പൊലീസില്‍ പരാതി നല്കി. സ്ഥലത്ത് എത്തിയ പൊലീസ് കുടുംബവീട്ടില്‍ പരിശോധന നടത്തി. വീട്ടില്‍നിന്ന് 20 മീറ്റര്‍ അകലെ മണ്ണ് ഇളകി കിടക്കുന്നതും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നി ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയതായി ഇയാള്‍ പറഞ്ഞത്.വീടിന് പിന്‍വശത്തെ കുഴിയുടെ മണ്ണ് ഇളകി കിടക്കുന്നതായി മാതാവാണ് പൊലീസിനോടു പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ബിനുവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.


