വയനാട്: പുല്‍പ്പള്ളിയില്‍ മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരന് പിടിയില്‍. ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ സിവില്‍ പൊലീസ് (സിപിഒ) ഓഫീസര്‍ സന്ദീപ് ആണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന സന്ദീപ് ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. വാഹനം നിര്‍ത്താതെ രക്ഷപ്പെടാന്‍ ശ്രമിച്ച സന്ദീപിനെ നാട്ടുകാരാണ് പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരെയും സന്ദീപ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പുല്‍പ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മദ്യപിച്ച് കാറോടിച്ച് രണ്ടുപേരെ ഇടിച്ചു തെറിപ്പിച്ചു,സിപിഒ കസ്റ്റഡിയില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം