തിരുവന്തപുരം: ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത നിര്‍ദേശം. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രത ശക്തമാക്കി.
കേരളത്തിലും തമിഴ്നാട്ടിലും പ്രാദേശിക അക്രമണ സാധ്യതകളെക്കുറിച്ച് മുന്നറിയിപ് നല്‍കിയിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുക ള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിർദ്ദേശം.
തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേയ്ക്കും ആളുകള്‍ പോയതും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ഉമ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
കോയമ്പത്തുര്, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്നാട്ടിലെ മറ്റ് തെക്കന്‍ ജില്ലകളിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഏജന്‍സി നിരീക്ഷിക്കുകയാണ്. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തില്‍ കേരളത്തിൻ്റെയും തെക്കന്‍ തീരദേശ മേഖലയില്‍ നാവികസേനയും തീരസുരക്ഷാസേനയും നിരീക്ഷണം ഉയർജിതമാക്കിയിട്ടുണ്ട്.


