വിദ്യാര്‍ത്ഥികള്‍ക്ക് യു.കെയില്‍ പഠിക്കാന്‍ വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ . പാലക്കാട് ആലത്തൂര്‍ പൂത്തമണ്ണില്‍ വീട്ടില്‍ രമേഷ് (47) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംലം അറസ്റ്റ് ചെയ്തത്.
ഇലഞ്ഞി സ്വദേശി ഷാരോണ്‍ റോയിക്ക് വാരണാസി കാശി വിദ്യാപീഠം സര്‍വ്വകലാശാലയുടെ ബി.എസ്. സി ഹോട്ടല്‍ മാനേജ്മെന്റ് സര്‍ട്ടിഫിക്കറ്റാണ് വ്യാജമായി തയ്യാറാക്കി നല്‍കിയത്. ഇതുമായി വിമാനത്താവളത്തിലെത്തിയ ഷാരോണിനെ പോലീസ് പിടികൂടിയിരുന്നു. കോഴിക്കോട് കൃഷ്ണ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനം നടത്തുകയാണ് രമേഷ് . നെടുമ്പാശേരി ഇന്‍സ്പെക്ടര്‍ പി.എം ബൈജു, എസ്.ഐ ജയപ്രസാദ്, എസ്.സി.പി ഒമാരായ റെന്നി, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


