മാവേലിക്കര: നാലരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു .വീട്ടുമുറ്റത്തുനിന്ന് നാലരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു.
കല്ലിമേല്‍ വരിക്കോലയ്യത്ത് ഏബനസര്‍ വില്ലയില്‍ ഫെബിന്റെയും ജീനയുടെയും മകള്‍ ഇവാ ഫെബിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മനീത് സിങ് (30) ആണ് പിടിയിലായത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം.
ഇവായും സഹോദരന് ഡെനില്‍ ഫെബിനും വീട്ടുമുറ്റത്തു പൂക്കളമൊരുക്കി കളിക്കുകയായിരുന്നു. ഇടയ്ക്ക് ഡെനില്‍ പൂക്കള്‍ ശേഖരിക്കാനായി സൈക്കിളില്‍ സമീപത്തെ വീട്ടിലേക്ക് പോയി. ഈ സമയത്ത് തറയോട് വൃത്തിയാക്കുന്നതിനുള്ള ലായനി വില്‍ക്കുന്നതിനായി മനീത് സിങ് പരിസരത്ത് ആരുമില്ലെന്നു ഉറപ്പ് വരുത്തി ഇവായെ കഴുത്തില്‍ കുത്തിപ്പിടിച്ചു പൊക്കിയെടുത്തു വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനത്തില്‍ ഇരുത്തുകയായിരുന്നു.
പൂക്കളുമായി ഡെനില്‍ മടങ്ങിവരവെ ഇവാനെ എടുക്കുന്നതുകണ്ട് ഡെനില്‍ നിലവിളിച്ചു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് മനീത് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സമീപവാസികള്‍ നടത്തിയ തിരച്ചിലില്‍ മനീത് സിങ്ങിനെ കല്ലിമേലില്നിന്നുതന്നെ കണ്ടെത്തി. തുടര്‍ന്ന് മാവേലിക്കര പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.