പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയായ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നു പേര് പോലീസ് കസ്റ്റഡിയില്‍.ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആണ് 73കാരനായ ജോര്‍ജ് ഉണ്ണുണ്ണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ ഒമ്ബത് പവന്റെ മാലയും കവര്‍ന്നിട്ടുണ്ട്. മേശവലിപ്പ് തുറന്നുകിടക്കുകയായിരുന്നു. ഇതിലുണ്ടായിരുന്ന പണവും മോഷ്ടാക്കള്‍ അപഹരിച്ചിട്ടുണ്ടാകാമെന്നും പത്തനംതിട്ട എസ്പി വി.അജിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും ഇതിനായി ഉപയോഗിച്ച കൈലി മുണ്ടുകളും ഷര്‍ട്ടും കണ്ടെടുത്തെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും വൈകുന്നേരം ആറിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നും എസ്പി വി. അജിത്ത് കൂട്ടിച്ചേര്‍ത്തു. കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. നിര്‍മാണസാധനങ്ങള്‍ വില്‍ക്കുന്ന കടയായതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.


