തിരുവനന്തപുരം: നിരവധി വിവാദ വിഷയങ്ങള്‍ക്ക് വേദിയാവും ഇന്ന് ചേരുന്ന നിയമസഭ സമ്മേളനം. സിഎംഡിആര്‍എഫ് തട്ടിപ്പ്,ലൈഫ് മിഷന് കോഴ അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് സഭയില്‍ സജീവ ചര്‍ച്ചയാകും. അതേസമയം ഗവര്‍ണര്‍ അനുമതി നല്കാത്തതിനാല് ഇന്നു ലിസ്റ്റ് ചെയ്തിരുന്ന കാലിക്കറ്റ് സര്‍വ്വകലശാല സിന്‍ഡിക്കേറ്റ് രൂപീകരണ ബില്‍ സര്‍ക്കാര്‍ മാറ്റി വെച്ചു
ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒന്‍പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്. സെസ് പ്രശ്നവും സമരം ചെയ്തവര്‍ക്ക് എതിരായ പൊലീസ് നടപടിയും ഇന്നു തന്നെ സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും.