ഭൂപതിവ് ചട്ടങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ വരുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന് നിയമസഭയെ അറിയിച്ചു പ്രതിപക്ഷനേതാവ് വി ഡി സതീശന് ഉന്നയിച്ച സബ്മിഷന് മറുപടിയിലാണ് റവന്യൂ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ ഭൂമി പതിച്ചുനല്‍കുന്നത് 1960-ലെ ഭൂപതിവ് നിയമത്തില്‍ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച വിവിധ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഇതില്‍ പ്രധാനമായത് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലെ ഭൂമി പതീച്ചു നല്കാന് വേണ്ടി രൂപീകരിച്ച 1964-ലെ ഭൂപതിവ് ചട്ടങ്ങള്‍, നഗര പ്രദേശത്തെ ഭൂമി പതിച്ചു നല്കാന് വേണ്ടി രൂപീകരിച്ച 1995ലെ ചട്ടങ്ങള്‍ 1977 ന് മുമ്പ് കുടിയേറി കൃഷി ചെയ്ത് കൈവശം വച്ചു വനഭൂമി പതിച്ച് നല്‍കാനുള്ള 1993ലെ പ്രത്യേക ചട്ടങ്ങള്എന്നിവയാണ് .
1964ലെ ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചുനല്‍കുന്നത് കൃഷിക്കും താമസത്തിനും സ്വന്തം ഭൂമിയുടെ ഗുണപരമായ വിനിയോഗത്തിനും മാത്രമാണ്. എന്നാല്‍ നഗര പ്രദേശത്തെ ഭൂമി പതിച്ചു നല്കാന് വേണ്ടി രൂപീകരിച്ച 1995ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം വീട് വയ്ക്കുന്നതിനും കടമുറികള്‍ നിര്‍മ്മിക്കുന്നതിനും സ്വന്തം ഭൂമിയുടെ ഗുണപരമായ മറ്റു വാണിജ്യ ആവശ്യങ്ങള്‍ക്കും ഭൂമി പതിച്ച് നല്‍കാവുന്നതാണ്. 1961ലെ ചട്ടത്തിലെ ചട്ടം 8 ഉപചട്ടം 2 പ്രകാരം പതിച്ചു നല്കിയ ഭൂമി പതിച്ചു നല്കിയ ആവശ്യത്തിന് തന്നെ വിനിയോഗിക്കേണ്ടത് ഉണ്ട്. അപ്രകാരം ഉപയോഗിച്ചില്ലെങ്കില്‍ ഉപചട്ടം 3 പ്രകാരം പതിവ് റദ്ദ് ചെയ്യേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്
തലചായ്ക്കാന്‍ ഇടമില്ലാത്ത വര്‍ക്ക് കയറിക്കിടക്കാന്‍ വീട് നിര്‍മിക്കുന്നതിന് ഭൂമി കൃഷിഭൂമി ഇല്ലാത്ത കര്‍ഷകര്‍ക്ക് കൃഷി ചെയ്യുന്നതിനു വേണ്ടിയും ആണ് പ്രധാനമായും ഭൂമി പതിച്ചു നല്‍കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത്തരത്തില്‍ പട്ടയം ലഭിച്ച ഭൂമി തലമുറകള്‍ കൈമാറി കൈമാറ്റം ചെയ്തു കൈവശം വെച്ചിരുന്ന ഭൂവുടമകള്‍ ആണ് ഇപ്പോഴുള്ളത് കൃഷിക്കുവേണ്ടി പട്ടയം ലഭിച്ച ഭൂമി എത്ര തലമുറ കൈമാറി ആയാലും അക്രയവിക്രയത്തിലൂടെ കൈമാറിയാല്‍ ആദ്യത്തെ പട്ടാദാറീന് ലഭിക്കാത്ത അവകാശങ്ങള്‍ തുടര്‍ന്നുള്ള കൈവശക്കാര്‍ ക്കും ലഭിക്കില്ല. മൂന്നാര്‍ മേഖലയില്‍ പതിച്ചു കൊടുത്ത ഭൂമി പതിച്ചു കൊടുത്ത ആവശ്യത്തിന് തന്നെ വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി2010ല്‍ നിര്‍ദേശിച്ചിരുന്നു.തുടര്‍ന്ന് പ്രസ്തുത വിധിയിലെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്താകമാനം ബാധകമാക്കാനും നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തില്‍ ഉപജീവനത്തിനായി ഉപയോഗിക്കുന്ന 1500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താഴെയുള്ള ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്ക് അതില്‍ നിന്ന് ഇളവുനല്‍കാന്‍ വൃവസ്ഥ ചെയ്യുന്ന തരത്തില്‍ ഭൂപതിവ് ചട്ടങ്ങള്‍ക്ക് ഭേദഗതി വരുത്താന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുമ്പുതന്നെ തീരുമാനിച്ചിട്ടുള്ളതാണ്.