തിരുവന്തപുരം: തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമമെന്ന് ആവര്‍ത്തിച്ച് കെ കെ രമ എംഎല്‍എ. രണ്ട് ദിവസത്തിനുള്ളില്‍ വക്കീല്‍ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കെ കെ രമ വ്യക്തമാക്കി. സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ വിമര്‍ശിച്ചു. ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകരുത്. നിയമ നടപടിയുമായി ഏതറ്റം വരെയും പോകും. എന്ത് സ്ത്രീപക്ഷമാണ് ഇവിടെ? ഒരു എംഎല്‍എയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും? ഒരു പോസ്റ്റര്‍ ഒട്ടിച്ചാല്‍ കലാപാഹ്വാനത്തിന് കേസെടുക്കും. ഭരണപക്ഷത്തുള്ളവര്‍ക്ക് മാത്രമാണ് നീതി എന്നതാണ് ഇവിടുത്തെ അവസ്ഥയെന്നും രമ ആരോപിച്ചു.