പുതുപ്പള്ളി : ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം ജനവിരുദ്ധ സര്‍ക്കാരിനെതിരായ താക്കീതാണെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളും കേരളത്തിലെ ജനവിരുദ്ധ സര്‍ക്കാരിനെതിരായ താക്കീതുമാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ പ്രകടിപ്പിച്ചത്. അയര്‍ക്കുന്നത്തും അകലക്കുന്നത്തും കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് ലീഡ് കുറവായിരുന്നു. പക്ഷേ ഇത്തവണ ആ കുറവെല്ലാം ജനങ്ങള്‍ നികത്തിയെന്നും ആവേശകരമായ ഫലമാണെന്നും ലീഡ് അന്‍പതിനായിരം കടന്നേനെയെന്നും ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുന്ന വിജയമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു

