പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി 2022 ന് സ്വാഗതം. ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്ലാന്‍ഡിലെ ക്രിസ്മസ് ദ്വീപിലാണ് പുതുവര്‍ഷം പിറന്നത്. വര്‍ണ്ണാഭമായ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക.
പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിന്നാലെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവര്‍ഷമെത്തി.
ഓസ്ട്രേലിയയും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ ആഘോഷങ്ങള്‍ തുടങ്ങി. സിഡ്നി ഒപ്പേറ ഹൗസിലും ഹാര്‍ബര്‍ ബ്രിഡ്ജിലും വര്‍ണ്ണാഭമായ വെടിക്കെട്ട് നടത്തി.


