സംസ്ഥാനത്ത് ഹോട്ടലുകളിലെ വില നിര്‍ണയത്തില്‍ ഇടപെടാതെ സര്‍ക്കാര്‍. ഹോട്ടലുകളില്‍ തോന്നുംപടി വില നിര്‍ണയിക്കുമ്പോള്‍ സര്‍ക്കാര്‍ നോക്കു കുത്തിയാകുന്നുവെന്നാണ് പരാതി. ചിക്കന്‍ വില കൂടിയപ്പോള്‍ ഉയര്‍ത്തിയ നിരക്ക് വില കുറഞ്ഞപ്പോള്‍ താഴ്ത്തിയിട്ടല്ല.
പൗള്‍ട്രി ഫാമില്‍ ഒരു കിലോ കോഴി വില ശരാശരി 70 മുതല്‍ 100 രൂപ വരെയാണ്. ചിക്കന്‍ കടകളിലെത്തിയാല്‍ വില ശരാശരി 80 മുതല്‍ 110 രൂപ വരെയുമാണ്. കടകളിലേക്ക് പോകുന്ന ഫ്രഷ് ചിക്കന്റെ വിലയാകട്ടെ 130 മുതല്‍ 175 രൂപ വരെയാണ്. ഇത് പല വിഭവങ്ങളായി ഹോട്ടലുകളില്‍ തീന്മേശയിലേക്ക് എത്തുമ്പോഴോ? പരമാവധി ഒരു കിലോഗ്രാം തൂക്കം വരുന്ന കോഴി ഉപയോഗിച്ചുണ്ടാക്കുന്ന അല്‍ഫാമിനും ഷവായിക്കും 400 മുതല്‍ 500 രൂപവരെയാണ് വില.
175 രൂപയ്ക്ക് കിട്ടുന്ന കോഴിയില്‍ 200 രൂപ പാചക ചെലവ് കുറച്ചാല്‍ തന്നെ ലാഭം ഇരുന്നൂറിലധികവും രൂപ. ചിക്കന്‍ വില കൂടിയപ്പോള്‍ ഉയര്‍ത്തിയ നിരക്ക് പിന്നീട് കുറയ്ക്കാത്തതാണ് ഈ കൊള്ളലാഭത്തിന് കാരണം.
കോഴിക്ക് മാത്രമല്ല, എല്ലാ ഇനങ്ങള്‍ക്കും തോന്നിയ വിലയാണ് ഹോട്ടലുകളില്‍. ഗ്യാസിനും പലചരക്ക് സാധനങ്ങള്‍ക്കുമുള്ള വില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി വിലമാറ്റത്തിനുള്ള തടസം പറയുകയാണ് ഹോട്ടലുകള്‍. വില നിയന്ത്രണത്തില്‍ ഇടപെടണമെന്ന ആവശ്യം നാളുകളായി ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ അനങ്ങിയിട്ടില്ല. ഇനിയെങ്കിലും വില നിര്‍ണയത്തില്‍ ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ മണികെട്ടിയെ തീരൂ.

