ഇരട്ട വോട്ടില്‍ കര്‍ശന നടപടിയാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇരട്ട വോട്ട് ഉള്ളവര്‍ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശം കോടതി അംഗീകരിച്ചു. ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കാം. കയ്യിലെ മഷി മായ്ച്ചു കളയുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സുപ്രധാന വിധിയാണ് ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇരട്ട വോട്ട് ഉള്ളവരുടെ ഫോട്ടോയും സത്യവാങ്മൂലവും നിര്‍ബന്ധമാണ്. ഇവര്‍ ബൂത്തിലെത്തുമ്പോള്‍ ഇവരുടെ ചിത്രം എടുക്കുകയും ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന സത്യവാങ്മൂലം എഴുതിവാങ്ങുകയും വേണം.


