തിരുവനന്തപുരം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ 10 ജില്ലകളിലുള്ള 5 പേര്‍ക്ക് വീതമാണ് പരിശീലനം നല്‍കിയത്.
കേരളാ യൂണിവേഴ്സിറ്റിയിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. എസ്. ശങ്കരരാമന്റെ നേതൃത്വത്തില്‍ ടെക്നീഷ്യന് അഭീഷ് എ.എസ് പരിശീലന ക്ലാസ് എടുത്തു. ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇതിന് മുന്നോടിയായി പരിശീലനം സംഘടിപ്പിച്ചിരുന്നു.


