കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കഴിഞ്ഞ ദിവസങ്ങളിലായി ഈ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ ഇത് ശരി വെക്കുന്നതാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതിനെ കോണ്‍ഗ്രസ് സംസ്ഥാനത്ത് പിന്തുണക്കുമ്പോള്‍ എഐസിസി ശക്തമായി എതിര്‍ക്കുകയാണെന്നും കാനം പറഞ്ഞു.
ബിനീഷ് കോടിയേരിക്കെതിരെയുള്ളത് ലഹരിമരുന്ന് കേസ് അല്ലെന്നും അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും കാനം പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ബിനീഷ് വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു.


