കെഎസ്ഇബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നു. ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവ ചാര്‍ജ് ചെയ്യുന്നതിനുള്ള ബൃഹത്തായ ശൃംഖല സംസ്ഥാനത്തുട നീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. പ്രോജക്റ്റ് അടുത്ത മാസം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പ്രീ പെയ്ഡ് സംവിധാനം വഴി പണമടച്ച് ചാര്‍ജ് ചെയ്യാവുന്നതാണ് പുതിയ സംവിധാനം
ഇ-ആട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട് സിറ്റിയിലാണ് 10 ചാര്‍ജ് പോയിന്റുകള്‍ ഉള്‍പ്പെടുന്ന ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.


