ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയത്. വെങ്കയ്യ നായിഡുവിന്റെ ഭാര്യ ഉഷ നായിഡുവിനും കൊവിഡ് പരിശോധന നടത്തി. എന്നാല്‍ ഫലം നെഗറ്റീവാണ്. അവരും സ്വയം നിരീക്ഷണത്തില്‍ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
രാജ്യസഭാ ചെയര്മാന് കൂടിയായ നായിഡു അടുത്തിടെ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 25-ലേറെ അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു.


