മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെതിരെയുള്ള നിക്ഷേപത്തട്ടിപ്പ് പരാതി നിയമസഭാ സമിതി അന്വേഷിക്കും. തൃക്കരിപ്പൂര്‍ എംഎല്‍എ എം. രാജഗോപാലന്റെ പരാതിയിലാണ് നടപടി. കമറുദ്ദീന് എംഎല്‍എക്ക് എതിരെ നിരവധി പരാതികള്‍ ഉയരുകയും നിക്ഷേപകര്‍ രംഗത്തെത്തുകയും ചെയ്തതോടെയാണ് എംഎല്‍എ എം. രാജഗോപാല്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. കമറുദീന് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജഗോപാലന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
കമറുദ്ദീന്റെ നടപടി സഭാംഗത്തിന് ചേരാത്തതും ചട്ടവിരുദ്ധമാണെന്നും കാട്ടിയാണ് തൃക്കരിപ്പൂര്‍ എംഎല്‍എ എം. രാജഗോപാലന്‍ സ്പീക്കറെ സമീപിച്ചത്. കമറുദ്ദീനെതിരേ നടപടി വേണമെന്നും ആവശ്യമുണ്ട്. പരാതി സ്പീക്കര്‍ നിയമസഭയുടെ പ്രിവിലേജ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇതുസംബന്ധിച്ച ഫയലില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഒപ്പിട്ടത്.
അടുത്തമാസം എത്തിക്സ് കമ്മിറ്റി യോഗം ചേരാനാണ് ആലോചന. കമറുദ്ദീനെ സഭാ സമിതി വിളിച്ചുവരുത്തി ആരോപണങ്ങളില്‍ വിശദീകരണം തേടും. എ. പ്രദീപ്കുമാറാണ് പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയുടെ ചെയര്മാന്. അനൂപ് ജേക്കബ്, ജോര്‍ജ് എം. തോമസ്, വി.എസ്. ശിവകുമാര്‍, ജോര്‍ജ് ഫെര്‍ണാണ്ടസ്, വി. കെ.സി.മമ്മദ് കോയ, ഡി.കെ മുരളി, പി. ടി.ടൈസണ്‍ മാസ്റ്റര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.


