പെരിയ കേസില്‍ കേസ് ഡയറി ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നല്കി. സി.ആര്.പി.സി 91 പ്രകാരമാണ് നോട്ടിസ് നല്‍കിയത്. ആറുതവണ കത്ത് നല്‍കിയിട്ടും കേസ് ഡയറി കൈമാറാത്തതിനാലാണ് അപൂര്‍വ നടപടി.
സിആര്‍പിസി 91 ഉപയോഗിക്കുന്നതും അപൂര്‍വ നടപടിയാണ്. രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയില്‍ തിങ്കളാഴ്ച്ച അപേക്ഷയും നല്‍കിയിട്ടുണ്ട്. കേസ് രേഖകള്‍ തേടി ഏഴ് തവണ സിബിഐ കത്ത് നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് സിബിഐ നിലപാട് കടുപ്പിടച്ചത്. രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്.
2019 ഫെബ്രുവരി 17 ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ലാല് (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരാണ് പ്രതികള്‍. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനാണ് ഒന്നാം പ്രതി.