കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ മയ് മഹിയു മേഖലയിൽ കനത്ത മഴയിൽ അണക്കെട്ടു തകർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 17 കുട്ടികൾ അടക്കം 45 പേർ കൊല്ലപ്പെട്ടു. 110 പേർക്കു പരുക്കേറ്റു. തലസ്ഥാനമായ നയ്റോബിയിൽനിന്ന് 60 കിലോമീറ്റർ അകലെയാണിത്. അണക്കെട്ടു തകർന്നു കുത്തിയൊലിച്ച വെള്ളത്തിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയി. മരണസംഖ്യ ഉയരുമെന്നാണു സൂചന.