ലോകായുക്തയ്ക്കെതിരെ കെടി ജലീലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിര്‍േദശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ കെ ടി ജലീല്‍ ശ്രമിക്കുന്നെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
‘ലോകായുക്തയെ നിയമിക്കുന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ചേര്‍ന്നാണ്. ജസ്റ്റിസ് സിറിയക് ജോസഫിനെതിരയിട്ടാണ് കെ ടി ജലീല്‍ പറഞ്ഞത് എങ്കില്‍ ആ പേര് മുന്നോട്ട് വച്ചത് മുഖ്യമന്ത്രിയാണ്. നിയമസഭയില്‍ ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന സമയത്താണ് മുഖ്യമന്ത്രി പേര് നിര്‍ദേശിച്ചത്. ഈ കാര്യത്തില്‍ ഉന്നതനായ സിറിയക് ജോസഫിനെ നിര്‍ദേശിച്ചപ്പോള്‍ ഞാന്‍ അത് ഡിഫന്‍ഡ് ചെയ്യാതെ അംഗീകരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മെരിറ്റോറിയല്‍ സര്‍വീസിനെ ഇകഴ്ത്തി കാണിക്കാനാണ് കെ ടി ജലീല്‍ ശ്രമിക്കുന്നെത്.അദ്ദേഹതിന്റെ സഹോദരന്റെ ഭാര്യയെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആക്കിയത് ബന്ധുത്വം കൊണ്ടല്ല അവര്‍ ഉന്നതയായ വിദ്യാഭ്യാസ വിദഗ്ധയായത് കൊണ്ടാണ്. ബന്ധുവാണെന്ന് പറഞ്ഞ് അവരുടെ മെരിറ്റോറിയല്‍ സര്‍വീസിനെ അപമാനിക്കുന്നത് ശരിയല്ല.
ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനാണ് കെ ടി ജലീല്‍ ശ്രമിക്കുന്നത്. കെ ടി ജലീല്‍ പറഞ്ഞ വിഷയത്തില്‍ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും യോജിപ്പുണ്ടോ എന്നാണ് അറിയേണ്ടത്. രമേശ് ചെന്നിത്തല പറഞ്ഞു
ലോകായുക്തയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍ രംഗത്തെത്തിയത്. തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയും ആര്‍ക്കു വേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ആരോപിച്ചു. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ ആരോപിച്ചു.


