അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.
അറബിക്കടലില്‍ ചക്രവാതച്ചുഴി വരും മണിക്കൂറുകളില്‍ ശക്തി പ്രാപിക്കും. തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്.


