ഡിസിസി പുനസംഘടനയില്‍ മുന്‍പില്ലാത്ത വിധം ചര്‍ച്ച നടന്നുവെന്ന് കെ. മുരളീധരന്. എല്ലാവരുമായി ചര്‍ച്ച നടത്തി. ജനകീയ മുഖം പുനസംഘടനയില്‍ വന്നു. താന്‍ തന്നെ കെപിസിസി പ്രസിഡന്റുമായി നിരന്തരം ചര്‍ച്ച നടത്തി. മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.
ശിവദാസന്‍ നായര്‍ക്കും എ പി അനില്‍ കുമാറിനെതിരെയുള്ള സസ്പെന്ഷന് അന്തിമമല്ല. അവര്‍ക്ക് തിരുത്തി തിരിച്ചു വരാം. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ശേഷം താന്‍ ഗ്രൂപ്പിന്റെ ഭാഗമല്ല. ഗ്രൂപ്പ് ഒരിക്കലും യോഗ്യതയോ അയോഗ്യതയോ അല്ലെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ സി ജോസഫ് അടക്കമുള്ളവര്‍ പട്ടികയെയും സസ്പെന്‍ഷനെയും പരസ്യമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.


