ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ജമ്മുകശ്മീര്‍ പൊലീസ്, കരസേന, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്.
സംഭവ സ്ഥലത്ത് നിന്ന് വന്‍ ആയുധ ശേഖരവും സുരക്ഷാസേന കണ്ടെടുത്തു. പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഭവത്തോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാസേന വധിച്ച തീവ്രവാദികളുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന നാല് തീവ്രവാദികളെ വധിക്കുകയും ഒരാള്‍ കീഴടങ്ങുകയും ചെയ്തു.


