ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ഒരു സ്കോര്‍പിയോ കാറാണ് ഇടിച്ചു കയറ്റാന്‍ ശ്രമിച്ചത്. സംഭവസമയത്ത് കാറിന്റെ ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഗവര്‍ണര്‍ സുരക്ഷിതനാണ്.
അതേസമയം, അപകടത്തില്‍ യുപി പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വാഹനം ഇടിച്ച് കയറ്റാന്‍ നോക്കിയത് മനപ്പൂര്‍വ്വമാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.