രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 91 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 97 പൈസയാണ്. ഈ മാസം 29 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 17 തവണയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് ഇന്ന് 100.80 രൂപയാണ് വില, ഡീസലീന് 95.75 രൂപയുമാണ്. ഇതുവരെ കേന്ദ്രമോ സംസ്ഥാനങ്ങളോ ഇന്ധന വില കുറക്കാനായി ടാക്സ് ഇളവിനെ കുറിച്ച് പറഞ്ഞിട്ടില്ല. അന്താരാഷ്ട്ര വില വര്‍ധനവിന് അനുസരിച്ച് പെട്രോള്‍ വില വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.


