മൂവാറ്റുപുഴ: സി.ഐ.ടി.യു സ്ഥാപക ദിനമായ മെയ്30ന് സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രി പരിസരം ശുചീകരിക്കും. ആശുപത്രിയും പരിസരവും കാടുകയറി നിറഞ്ഞതിനാല്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടിലാണ് . രോഗിയോടൊപ്പം വരുന്ന കൂട്ടിരിപ്പ് കാര്‍ക്ക് വെളിയിലിറങ്ങി നടക്കുവാന്‍ പറ്റാത്ത തരത്തിലാണ് ഇവിടെ കാട് കയറിയിരിക്കുന്നത്. മഴപിച്ചതോടെ കടിനുള്ളില്‍ നിന്ന് ഇഴജന്തുക്കളും ഇവിടെ ഏറെയാണ്.
ഏരിയാ കമ്മിറ്റി അംഗങ്ങളും ,പഞ്ചായത്ത്- മേഖലാ കമ്മിറ്റി അംഗങ്ങളും ശുചീകരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഏരിയ സെക്രട്ടറി സി.കെ.സോമന്, പ്രസിഡന്റ് എം.എ. സഹീര്‍ എന്നിവര്‍ അറിയിച്ചു.