ഇടുക്കി; മിഷന് അരിക്കൊമ്പന് വിജയത്തിലേക്ക്. അരിക്കൊമ്പനെ മയക്കുവെടി വെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്ജന് അരുണ്‍ സഖറിയ വെടിവെച്ചത്. സൂര്യനെല്ലി ഭാഗത്ത് നിന്നും സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തിയ ഉടനെയായിരുന്നു മയക്കുവെടി വെച്ചത്.
11.55 ഓടെയാണ് മയക്കുവെടി വെച്ചത്. വെടിയേറ്റ ആനയെ വനംവകുപ്പ് സംഘം നിരീക്ഷിക്കുകയാണ്. അരമണിക്കൂറോളം കഴിഞ്ഞതിന് ശേഷം മയങ്ങുന്നതായി കാണാത്തതു കൊണ്ട് ബുസ്റ്റര്‍ ഡോസ് കൂടി നല്‍കുകയായിരുന്നു. ഇനിയുള്ള സമയം നിര്‍ണായകമാണ്. അരിക്കൊമ്പനെ പ്രദേശത്ത് നിന്നും മാറ്റുന്നതിനുള്ള കുങ്കിയാനകളും വാഹനവും അടക്കം സജ്ജമാണ്. എങ്ങോട്ടാണ് കൊണ്ടുപോകുക എന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇന്നലെ നടന്ന ശ്രമം പരാജയപ്പെട്ടതോടെ ഇന്ന് രാവിലെയായിരുന്നു ദൗത്യം പുനരാരംഭിച്ചത്.


