വാളയാറില്‍ നീതി തേടി പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഈ മാസം 31 വരെയാണ് സമരം തുടരുക. കെഎസ്യു അടക്കം വിവിധ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി.
സര്‍ക്കാര്‍ പറഞ്ഞു പറ്റിച്ചുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബം. ഇന്നലേയും അമ്മ ഇത് വ്യക്തമാക്കിയിരുന്നു. ഒരാഴ്ച നീണ്ടു നില്ക്കുന്ന സമരത്തിന് ശേഷം സെക്രട്ടേറിയറ്റിന് മുന്‍പിലേക്ക് സമരം വ്യാപിപ്പിക്കാനാണ് വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബവും സമരസമിതിയും ആലോചിക്കുന്നത്.
അതിനിടെ മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന് ഇന്നലെ നടത്തിയ പരാമര്‍ശം ഒഴിവാക്കാമായിരുന്നെന്ന് മന്ത്രി എ. കെ ബാലന് പറഞ്ഞു. കേസില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ എന്തുകൊണ്ട് ഡയക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചില്ലെന്നും മന്ത്രി ചോദിച്ചു.


