സംസ്ഥാനത്തെ വ്യാപക ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഡിവൈഎഫ്ഐ. കേരളത്തില്‍ നഗര- ഗ്രാമ വ്യത്യാസം ഇല്ലാതെ ലഹരി വ്യാപിച്ചു. സ്കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ചും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നാടിനെ ലഹരിയില്‍ നിന്നും മോചിപ്പിക്കാന്‍ ജനകീയ ഇടപെടലുകള്‍ നടത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
സെപ്തംബര്‍ 1 മുതല്‍ 20 വരെ ഡിവൈഎഫ്ഐ കേരളത്തില്‍ 2500 കേന്ദ്രങ്ങളില്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും. സെപ്തംബര്‍ 18 ന് 25000 യൂണിറ്റ് കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം അറിയിച്ചു.
പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പ്പന തടയാനും നിരീക്ഷിക്കാന്‍ ഡിവൈഎഫ്ഐ സ്ക്വാഡ് രൂപീകരിക്കുന്നത്. പൊലീസിനേയും എക്സൈസിനേയും സഹായിക്കുന്ന രൂപത്തിലായിരിക്കും സ്ക്വാഡിന്റെ പ്രവര്‍ത്തനമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് കോഴിക്കോട് പറഞ്ഞു.
സംഘര്‍ഷമുണ്ടാക്കി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ നടത്തുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.


