കുട്ടമ്പുഴ ആനക്കയം പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് പേരെ കാണാതായി. മട്ടാഞ്ചേരി നസ്രത്ത് സ്വദേശികളെയാണ് കാണാതായത്. പീറ്റര്‍, വൈശാഖ് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്സും, നാട്ടുകാരും ചേര്‍ന്ന് ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
എന്റെ കൊച്ചി എന്ന ചാരിറ്റി സംഘടനയിലെ പ്രവര്‍ത്തകരാണ് ഒഴുക്കില്‍പ്പെട്ടത്. പൂയംകുട്ടിപുഴയും, ഇടമലയാര്‍ പുഴയും സംഗമിക്കുന്ന സ്ഥലമായതിനാല്‍ ശക്തമായ അടിയൊഴുക്കുണ്ട്. ഇവിടെ ഇതിന് മുന്‍പും നിരവധിപേര്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ട്.
അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ അത് ഗൗനിക്കാതെ പുഴയില്‍ ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.


